Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Census Team

Kannur

ക​ണ്ണൂ​ര്‍ സെ​ന്‍​സ​സ് ടീ​മി​നെ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭി​ന​ന്ദി​ച്ചു

ക​ണ്ണൂ​ർ: നി​ശ്ച​യി​ച്ച കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​വു​ന്ന​തി​നു മു​മ്പേ സെ​ന്‍​സ​സ് 2027 ന്‍റെ ഒ​ന്നാം ഘ​ട്ട വി​വ​ര​ശേ​ഖ​ര​ണം നൂ​റു ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ജി​ല്ല​യി​ലെ സെ​ന്‍​സ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് അ​ഭി​ന​ന്ദി​ച്ചു.

ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള 4823 വീ​ട് പ​ട്ടി​കാ ബ്ലോ​ക്കു​ക​ളി​ലെ​യും (എ​ച്ച്എ​ല്‍​ബി) മു​ഴു​വ​ന്‍ വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വി​വ​ര​ശേ​ഖ​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നാ​യ​ത് മി​ക​ച്ച നേ​ട്ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടീം ​വ​ര്‍​ക്കി​ന്‍റെ വി​ജ​യ​മാ​ണി​ത്. എ​ന്യു​മ​റേ​റ്റ​ര്‍​മാ​രും സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രും ഉ​ള്‍​പ്പെ​ടെ നാ​ലാ​യി​ര​ത്തി​ലേ​റെ വ​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ തി​ക​ഞ്ഞ സ​മ​ര്‍​പ്പ​ണ​വും ആ​സൂ​ത്ര​ണ​വും ഇ​തി​നു പി​ന്നി​ലു​ണ്ട്.

ത​നി​ക്ക് മി​ക​ച്ച ഒ​രു പ​ഠ​നാ​നു​ഭ​വ​മാ​യി​രു​ന്നു സെ​ന്‍​സ​സെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രി​ല്‍ അ​ര്‍​പ്പി​ച്ച വി​ശ്വാ​സം അ​ന്വ​ര്‍​ഥ​മാ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു അ​വ​രു​ടെ പ്ര​ക​ട​നം. പ​ല​രും രാ​പ്പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യി യ​ത്‌​നി​ച്ച​ത്. സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ല്‍ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്നും അ​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള മെ​മ​ന്‍റോ ജി​ല്ലാ ക​ള​ക്ട​ര്‍ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന അ​നു​മോ​ദ​ന​ച്ച​ട​ങ്ങി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്. സ്വാ​തി, എ​ഡി​എം പി.​എ​ന്‍. പു​രു​ഷോ​ത്ത​മ​ന്‍, ക​ന്‍റോ​ണ്‍​മെ​ന്‍റ് സി​ഇ​ഒ ഡോ. ​ബി.​ഒ. പ്ര​ശാ​ന്ത് കു​മാ​ര്‍, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ രാ​ജേ​ഷ് ഖ​ന്ന, സെ​ന്‍​സ​സ് ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​മാ​ര്‍, സെ​ന്‍​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up